സില്‍വര്‍ലൈന് കേന്ദ്രം അനുമതി തന്നെ തീരൂ; ഇല്ലെങ്കിൽ ഭാവിയിൽ തരേണ്ടി വരും: മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‍. പദ്ധതിക്ക് കേന്ദ്രം അനുമതി തന്നെ തീരൂ. ഇപ്പോൾ അനുമതി തന്നില്ലെങ്കിൽ ഭാവിയിൽ തരേണ്ടി വരും. ചില സ്വാധീനങ്ങള്‍ക്കു വഴങ്ങിയാണ് അനുമതി വൈകുന്നത്. സംസ്ഥാനത്ത് വേണ്ടത് അർധ അതിവേഗ റെയിലാണ്, അതിന്റെ പേര് എന്തായാലും പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം പദ്ധതി കൊണ്ടുവരുമെങ്കിൽ അതും ആകാം. എന്നാൽ അത്തരമൊരു നിർദ്ദേശം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.