ആരൊക്കെ ഒരുമിച്ച് നിന്നാലും സിൽവർലൈനെ എതിർക്കും: വി.ഡി.സതീശൻ

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാലും എതിർക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വികസന കാര്യങ്ങളിൽ തമിഴ്നാട്ടിലെപ്പോലെ കേരളത്തിൽ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ യോജിപ്പില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു സതീശൻ. മനോരമ ന്യൂസ് കോൺക്ലേവിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. രാജാവിനെക്കാൾ വലിയ രാജഭക്തി പൊലീസ് കാണിക്കുന്നതു കൊണ്ടാണ് മുഖ്യമന്ത്രിയ്ക്ക് വലിയ സുരക്ഷ ഏർപ്പെടുത്തിയതെന്നും സതീശൻ പറഞ്ഞു.