വിഴിഞ്ഞം സമരം: ചർച്ചയ്ക്കു തയ്യാർ; തൊഴിലാളി നേതാക്കൾ ഫോണെടുക്കുന്നില്ല: മന്ത്രി

വിഴിഞ്ഞത്തു സമരം ചെയ്യുന്ന മൽസ്യത്തൊഴിലാളികളുമായി ചർച്ചയ്ക്ക് സർക്കാർ തയാറാണെന്നും എന്നാൽ തൊഴിലാളി നേതാക്കൾ ചർച്ചയ്ക്ക് തയാറാകുന്നില്ലെന്നും മന്ത്രി വി.അബ്ദുറഹിമാൻ.  പലതവണ ഫോണിൽ വിളിച്ചിട്ടും മറുപടിയില്ല. ഒളിച്ചുവയ്ക്കാൻ സർക്കാരിന് ഒന്നുമില്ല. വിഴിഞ്ഞത്തെ സംബന്ധിച്ച പരാതികൾ ഗൗരവമായാണ് കാണുന്നത്. മറ്റൊരു സർക്കാർ തുടങ്ങിവച്ച പദ്ധതിയാണ്. വലിയ പദ്ധതി ആയതുകൊണ്ട് തന്നെ അടുത്ത സർക്കാർ അത്‌ തുടരേണ്ടിവരുമെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു