സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം; വേദിയില്‍ വച്ച് കുത്തേറ്റു

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം. പ്രസംഗിക്കാനെത്തിയ റുഷ്ദിക്ക് വേദിയില്‍ വച്ച് അക്രമിയുടെ കുത്തേറ്റു. അക്രമിയുടെ ഇടിയേറ്റ് റുഷ്ദി വേദിയില്‍ വീണു. അക്രമിയെ കസ്റ്റഡിയിലെടുത്തതായി സൂചന.