മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റി; തിങ്കളാഴ്ച പ്രവര്‍ത്തിദിവസം

മുഹറം അവധി ചൊവ്വാഴ്ചയെന്നു സര്‍ക്കാര്‍. നേരത്തെ പ്രഖ്യാപിച്ച തിങ്കളാഴ്ചത്തെ മുഹറം അവധി മാറ്റി. തിങ്കളാഴ്ച പ്രവൃത്തി ദിനമായിരിക്കും. വിവിധ മുസ്ലിം സംഘടനകള്‍ അവധി മാറ്റണമെന്നു സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.