'മൈ റിട്ടയര്‍മെന്‍റ് ഈസ് ടു കബറെ'ന്ന് എംഎ യൂസഫലി; സിംഗപ്പൂര്‍ മാതൃകയെന്ന് എം.പി.അഹമ്മദ്

വ്യവസായത്തിലെ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ സംവദിച്ച് ലൂലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിയും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദും. ഓരോ രാജ്യത്തിനും അവരവരുടേതായ നിയമങ്ങളുണ്ട്. പ്രശ്നങ്ങളും പ്രശ്നങ്ങളില്ലായ്മയും ഉണ്ട്. നിയമാനുസൃതമായി കച്ചവടം നടത്തുക എന്നതാണ് പ്രധാനം. ഒന്നും നല്ലതെന്നോ മോശമെന്നോ പറയാന്‍ കഴിയില്ലെന്ന് എം എ യൂസഫലി. ബിസിനസ് ഒരു സര്‍വീസാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ്.

ഞാന്‍ നല്ല ഒരു ഷോപിങ് മാള്‍ കെട്ടിപ്പൊക്കി. ആദ്യത്തെ ദിവസം ഒരാള്‍ വന്ന് പറയും നന്നായിട്ടുണ്ടെന്ന്. ഒരു തവണകൂടി പറയും. പിന്നെ ആ ആള്‍ വരില്ലായിരിക്കും. ഭംഗിയിലല്ല കാര്യം അതിനുള്ളിലെ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്നു എന്നതാണ്. നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരണം. ഒരു കച്ചവടക്കാരന് എല്ലാവരുമായിട്ടും ബന്ധം വേണം. ഒരുപാട് നിയമങ്ങള്‍ ഞങ്ങള്‍ ഇടപെട്ട് മാറ്റപ്പെട്ടിട്ടുണ്ട്. ഒരു സുപ്രഭാതം കൊണ്ട് ഒന്നും മാറ്റാന്‍ പറ്റില്ലെന്നും എം.എ യൂസഫലി വ്യക്തമാക്കുന്നു. ലക്നൗ മാളില പ്രശ്നങ്ങള്‍ എന്നത് ജനങ്ങളെ ബാധിക്കുന്നില്ല. അത് മാധ്യമങ്ങള്‍ ആണ് വാര്‍ത്തയാക്കുന്നത്. ഇത്തരം നെഗറ്റീവ് പബ്ലിസിറ്റി ഞങ്ങള്‍ക്ക് ലാഭമാണ്. ഇത്തരം പ്രശ്നങ്ങളെ ശാന്തമായി നേരിടണം. ഞാന്‍ തന്നെ ഒരു ബ്രാന്‍ഡ് അംബാസഡറാണ്. റിട്ടയര്‍മെന്‍റ് ഇല്ല. 'മൈ റിട്ടയര്‍മെന്‍റ് ഈസ് ടു കബര്‍'. യൂസഫലി വ്യക്തമാക്കുന്നു. താന്‍ മാതൃകയാക്കുന്ന രാജ്യം സിംഗപ്പൂര്‍ ആണെന്നാണ് എംപി അഹമ്മദ്. അവിടെ കച്ചവടം നടത്തുന്നതില്‍ വലിയ ബുദ്ധിമുട്ടുകളില്ല. ഓഫീസ് കയറിയിറങ്ങേണ്ട ആവശ്യമില്ല. എല്ലാം ഡിജിറ്റല്‍ മാനേജ്‌ഡ് ആണ്. ബിസിനസ് കൃത്യമാണ്. ഇന്നത്തെ കാലത്ത് സര്‍ക്കാര്‍ സാങ്കേതിക വിദ്യ കാര്യക്ഷമമായി ഉപയോഗിക്കണം. അങ്ങനെയെങ്കില്‍. ഇന്ത്യയുടെ ഏറ്റവും വലിയ ശാപം അഴിമതിയാണ്. അതിന് ശക്തമായ നിരീക്ഷണ സംവിധാനം ഉണ്ടാകണം. ലോകത്ത് ഏറ്റവും കൂടുതല്‍ വ്യവസായ സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. ഉപഭോക്താക്കള്‍ക്ക് വേണ്ടത് ഏറ്റവും മികച്ച ഉല്‍പ്പന്നമാണെന്നും എം.പി അഹമ്മദ് പറഞ്ഞു. മികച്ച ക്വാളിറ്റിയില്‍ ഉല്‍പ്പന്നം കിട്ടണം. ഒരിക്കലും ബിസിനസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതായി തോന്നുന്നില്ല. സുതാര്യമായാല്‍ പേടി വേണ്ട. ഒരു പ്രത്യേക മതവിഭാഗത്തിനെ രാഷ്ട്രീയത്തിന്‍റെ ഭാഗമായി കാണേണ്ടതില്ലെന്നും വാക്കുകള്‍.