മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതാവായ മാര്‍ഗരറ്റ് ആല്‍വ ഗുജറാത്തിലും രാജസ്ഥാനിലും ഗവര്‍ണറായിരുന്നു. മാര്‍ഗരറ്റ് ആല്‍വയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ ലഭിക്കുമെന്ന് ശരദ് പവാര്‍. വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം, പാര്‍ലമെന്‍റ് സമ്മേളനത്തിന്  മുന്നോടിയായുള്ള എന്‍ഡിഎ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം തുടരുന്നു. നാളെ നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന്‍റെ മോക് പോളും ഇതോടൊപ്പം നടക്കും.  മുന്‍ഗണന വോട്ട് രീതിയില്‍ നടക്കുന്ന പോളിങ്ങില്‍ പാളിച്ചകളുണ്ടാകാതിരിക്കാനാണ് പരിശീലനം.  പോളിങ്ങിന് പിന്നാലെ വോട്ടണ്ണലും നടക്കും.  എല്ലാ എംപിമാരും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്ന് ഉറപ്പിക്കാൻ കൂടിയിണ് പരിശീലന പരിപാടി. സാധാരണ ഗതിയില്‍ എംപിമാര്‍ ഡല്‍ഹിയിലും എംഎല്‍എമാര്‍ സംസ്ഥാന നിയമസഭകളിലുമാണ് വോട്ട് ചെയ്യാറ്. ഇത്തവണ   ഡല്‍ഹിയില്‍   എത്താനാവാത്ത എംപിമാര്‍ക്ക് സംസ്ഥാന തലസ്ഥാനത്തും ഡല്‍ഹിയിലുള്ള എംഎല്‍എമാര്‍ക്ക് പാര്‍ലമെന്‍റിലും വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.