സംസ്ഥാനത്ത് മഴ തുടരും: ആറു ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇന്ന് പകൽ സമയം മഴക്ക് നേരിയ കുറവുണ്ടാകാനിടയുണ്ട്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ അംഗന്‍വാടികളും പ്രൊഫഷണല്‍ കോളേജുകളും ഉൾപ്പെടെയുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാല്‍ റസിഡൻഷ്യൽ വിദ്യാലയങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. മലപ്പുറത്ത് നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ദേവികുളം താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഉടുമ്പഞ്ചോല താലൂക്കിലെ ബൈസൺവാലി - ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല.