ഇടുക്കി ഏലപ്പാറയില്‍ മണ്ണിടിഞ്ഞ് കുടുങ്ങിയ സ്ത്രീ മരിച്ചു

ഇടുക്കി ഏലപ്പാറയില്‍ മണ്ണിടിഞ്ഞ് കുടുങ്ങിയ സ്ത്രീ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ എന്ന സ്ത്രീയാണ് മരിച്ചത്. പുലര്‍ച്ചെ ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടം. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.