കോൺഗ്രസുകാർ അങ്ങനെ ചെയ്യില്ല; ഗാന്ധിജിയെ ഹൃദയത്തില്‍ ആരാധിക്കുന്നു: ഉമ്മൻ ചാണ്ടി

ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാരെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിന് മറുപടിയുമായി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസുകാര്‍ അങ്ങനെ ചെയ്യില്ല. കോണ്‍ഗ്രസുകാര്‍ ഒരിക്കലും ഗാന്ധി ചിത്രത്തില്‍ തൊടുക പോലുമില്ല. ഗാന്ധിജിയെ ഹൃദയത്തില്‍ ആരാധിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.