ക്ഷേത്രത്തിൽ ഉത്സവ കാലങ്ങളിൽ മുസ്ലിംങ്ങൾക്ക് പ്രവേശനമില്ല; വിവാദ ബോർഡ്: പ്രതിഷേധം

കണ്ണൂർ മല്ലിയോട്ട് പാലോട്ട് കാവിൽ ഉത്സവ കാലങ്ങളിൽ മുസ്ലിംങ്ങൾക്ക് പ്രവേശനമില്ലെന്നുള്ള ബോർഡ് വിവാദമാകുന്നു. കഴിഞ്ഞ വർഷവും ഇതേസമയത്ത് സമാനമായ ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു. ബോർഡുവെച്ച നടപടി ദൗർഭാഗ്യകരമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പ്രതികരിച്ചു.  

പാലോട്ട് കാവിലെ വിഷു കൊടിയേറ്റുമായി ബന്ധപ്പെട്ട  ചടങ്ങുകളിലേക്ക് മുസ്ലീംങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ടാണ് ബോർഡ് സ്ഥാപിച്ചത്. ക്ഷേത്രത്തിലെ ആരാധന കർമ്മങ്ങൾൾക്ക് നേതൃത്വം നൽകുന്ന നാലുർ സമുദായിമാരുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇവിടെ ബോർഡു വെച്ചതിനെ തുടർന്ന്  വ്യാപക പ്രതിഷേധമാണ് ഉയർന്ന് വന്നത്. ഇതോടെ ബോർഡ് നീക്കം ചെയ്യുകയായിരുന്നു.