കൗണ്‍സിലര്‍മാരെ വാഹനമിടിക്കാൻ ശ്രമിച്ചതിന് മേയര്‍ക്കെതിരെ കേസ്

യുഡിഎഫ് കൗണ്‍സിലര്‍മാരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിന് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മേയറും ഡ്രൈവര്‍ ലോറന്‍സുമാണ് കേസിലെ പ്രതികള്‍. സമരത്തിനിടെ മേയറുടെ വാഹനം തടഞ്ഞവര്‍ക്കുനേരെ കാറോടിച്ചുകയറ്റിയെന്നാണ് പരാതി.