കൊച്ചി മെട്രോ പാളത്തിലെ ചരിവ്; നിര്‍മാണത്തില്‍ പിശകുപറ്റി: ഇ. ശ്രീധരന്‍

മെട്രോ നിർമാണത്തിൽ പിശകു പറ്റിയതായി ഇ ശ്രീധരൻ. പില്ലർ നിർമ്മാണത്തിലെ വീഴ്ച ഡിഎംആർസി പരിശോധിക്കും. എങ്ങനെ പിശക് വന്നതെന്ന് വ്യക്തമല്ല. മെട്രോയിലെ ഒരു പില്ലറിന് ബലക്ഷയം സംഭവിച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ, സംസ്ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണ് സിൽവർലൈനെന്നും അദ്ദേഹം പറഞ്ഞു.