ലോകായുക്തയ്ക്കെതിരെ ജലീല്‍; 'അധികാരം ദുരുപയോഗം ചെയ്തു'

ജസ്റ്റിസ് സിറിയക് ജോസഫിനെ വെല്ലുവിളിച്ച് കെ.ടി.ജലീല്‍. ന്യായാധിപന്‍ എന്ന നിലയില്‍ സിറിയക് ജോസഫ് അധികാരം ദുരുപയോഗം ചെയ്തെന്ന് ജലീല്‍ ആരോപിച്ചു. അഭയ കേസില്‍ ബന്ധുവായ പ്രതിയെ രക്ഷിക്കാന്‍ ഇടപെട്ടുവെന്ന് വെളിപ്പെടുത്തലുണ്ട്. ഒന്നുകില്‍ രാജിവയ്ക്കുക. അല്ലെങ്കില്‍ തനിക്കെതിരെ നിയമനടപടിയെടുക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.