‘പാർട്ടി സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞ് വീഴുമോ?’; പരിഹസിച്ച് വിഡി സതീശൻ

കാസർകോട് ജില്ലയിൽ സമ്മേളനങ്ങൾ വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനങ്ങളെ വെല്ലുവിളിച്ചതിന് സി.പി.എമ്മിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതിയില്‍നിന്ന് ഉണ്ടായത്. പാർട്ടി സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞ് വീഴുമോ? എന്ന് അദ്ദേഹം ചോദിച്ചു. മമ്മൂട്ടിക്ക് രോഗം വന്നത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ? എന്ന കോടിയേരിയുടെ ചോദ്യം കടലിൽ മരം ഉണ്ടായിട്ടാണോ മഴ പെയ്യുന്നത് എന്ന പോലെയാണെന്ന് സതീശൻ പരിഹസിച്ചു.

കാസര്‍കോട് ജില്ലയിൽ 50 പേരിലധികം പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ വിലക്കി ഹൈക്കോടതി. രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിനു പോലും 50 പേരെയാണ് അനുവദിച്ചത്. കാസര്‍കോട്ട് ആശുപത്രിയിലുള്ളവരുടെ ശതമാനം 36 ആണെന്ന് കോടതി. സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.