കര്‍ഷകരുടെ മഹാപഞ്ചായത്ത് ഇന്ന്; മേഘാലയ ഗവര്‍ണര്‍ പങ്കെടുക്കും

ഹരിയാനയിലെ ഭിവാനിയിൽ ചേരുന്ന കർഷക മഹാ പഞ്ചായത്തില്‍ ഇന്ന് മേഘാലയ ഗവർണർ സത്യപൽ മലിക് പങ്കെടുക്കും. ബി കെ യു നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലാണ് മഹാ പഞ്ചായത്ത് ചേരുക. സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തൽ അടക്കമുള്ള  വിഷയങ്ങൾ മഹാ പഞ്ചായത്തിൽ ചർച്ച ചെയ്യും. ജമ്മു കശ്മീർ ഗവർണർ സ്ഥാനത്തു നിന്ന് മാറ്റിയതോടെ ബിജെപിയുമായി അഭിപ്രായ ഭിന്നതയിലാണ് സത്യപൽ മലിക്. നേരത്തെ കർഷക പ്രശ്നത്തിലും സെൻട്രൽ വിസ്ത പദ്ധതിയിലും  കേന്ദ്രത്തെയും ബി ജെ പി യെയും രൂക്ഷമായി വിമർശിച്ചിരുന്നു.