വിലക്കയറ്റത്തിൽ ഇടപെട്ട് സർക്കാർ; ആന്ധ്രയില്‍ നിന്ന്10 ടണ്‍ തക്കാളിയെത്തി

വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൃഷിവകുപ്പ് സംഭരിച്ച 10 ടണ്‍ തക്കാളി ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്തെത്തി. എറണാകുളം വരെയുള്ള ഹോര്‍ട്ടികോര്‍പ് വഴി വിതരണം ചെയ്യും. തെങ്കാശിയിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങുന്ന പച്ചക്കറി അടുത്തയാഴ്ച  മുതല്‍ എത്തിത്തുടങ്ങുമെന്നും കൃഷിവകുപ്പ് അറിയിച്ചു.