രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്ത് കേരളത്തെ 4 വിക്കറ്റിന് തോല്‍പ്പിച്ചു. രണ്ടാം ഇന്നിങ്സില്‍ 105 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഗുജറാത്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തു. ഒന്നാമിന്നിങ്സില്‍ 208 റണ്‍സിന് പുറത്തായ കേരളത്തിനെതിരെ ഗുജറാത്ത് 99 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകര്‍ച്ച നേരിട്ട കേരളം 203 റണ്‍സിന് പുറത്തായി. രഞ്ജി ട്രോഫിയിലെ നിലവിലെ ചാംപ്യന്‍മാരാണ് ഗുജറാത്ത്.
Advertisement