രജ്ഞിട്രോഫി ക്രിക്കറ്റ് മൽസരത്തിൽ രാജസ്ഥാനെതിരെ കേരളത്തിന് മേൽക്കൈ. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് മൈതാനത്ത് രണ്ടാംദിനം കളിയവസാനിക്കുമ്പോൾ രാജസ്ഥാൻ ഒന്നാമിന്നിങ്സിൽ ആറുവിക്കറ്റിന് 134 റൺസ് എന്ന നിലയിലാണ്. ആറുവിക്കറ്റ് നേടിയ ജലജ് സക്സേനയാണ് കേരളത്തിന്റെ നില ഭദ്രമാക്കിയത്. കേരളം ആദ്യ ഇന്നിങ്സിൽ 335 റൺസെടുത്തു. ക്യാപ്റ്റൻ സച്ചിൻബേബി 78 റൺസും സഞ്ജുസാംസൺ 42 റൺസും നേടി.
Advertisement