സംസ്ഥാനനേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ച കെ.പി.സി.സി അംഗങ്ങളുടെ പട്ടികയ്ക്കെതിരെ മുൻ ഡി.സി.സി ഭാരവാഹികൾ എ.െഎ.സി.സി ഉപാധ്യക്ഷൻ രാഹുൽഗാന്ധിക്ക് പരാതി നൽകി. പത്തുവർഷം ഡി.സി.സി ഭാരവാഹികളായതിന്റ പേരിൽ ഒന്നരവർഷം മുമ്പ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഏഴുപേരാണ് തിരുവനന്തപുരം ഡി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ. ജി.ഗോപിദാസിന്റ നേതൃത്വത്തിൽ കേന്ദ്രനേതൃത്വത്തെ സമീപിച്ചത്. സംഘടന തിരഞ്ഞെടുപ്പ് വരുമ്പോൾ കെ.പി.സി.സി അംഗങ്ങളാക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അന്ന് ഒഴിവാക്കിയതെന്ന് പരാതിയിൽ പറയുന്നു. പക്ഷെ ഗ്രൂപ്പ് മാനേജർമാർ പട്ടിക വീതം വയ്ക്കുകയായിരുന്നു.
Advertisement