ഇടുക്കി അറക്കുളം പഞ്ചായത്തിൽ കനത്ത മഴയിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടം. ചേറാടി, പതിപ്പള്ളി, ഇടാട് ഭാഗത്ത് ഉരുൾപൊട്ടി നിരവധിപേരുടെ കൃഷി നശിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പെയ്ത ശക്തമായ മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. താഴ്വാരം കോളനിയിൽ വെള്ളംകയറി ചാരുമൂട്ടിൽ ഹരികുമാറിന്റെ കോഴി ഫാമിലെ അഞ്ഞൂറിലേറെ കോഴികൾ ചത്തു. എടാട് ഭാഗത്ത് മലയിടിച്ചിലും ഇലപ്പള്ളി എടാട് പ്രദേശങ്ങളിൽ മണ്ണിടിച്ചിലും വ്യാപകമായി. മൂലമറ്റം വാഗമൺ റൂട്ടിൽ മണപ്പാടിക്കു സമീപം റോഡ് രണ്ടുമീറ്ററോളം ഇടിഞ്ഞുപോയി. മൂലമറ്റം പുള്ളിക്കാനം റോഡ് ഒറ്റപ്പെട്ടു. മഴ ശമിച്ചെങ്കിലും പഞ്ചായത്തിന്റെ മിക്കഭാഗങ്ങളും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു.
Advertisement