സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുളള കാറ്റലോണിയയുടെ നീക്കം വിജയം കണ്ടിരിക്കുന്നുവെന്ന് കാറ്റലന്‍ പ്രസിഡന്റ് കര്‍ലസ് പ്യൂജിമോണ്ട് . കാറ്റലന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാല്‍ സമ്പൂര്‍ണ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് രണ്ടാഴ്ച കൂടി കാത്തിരിക്കണം. മഡ്രിഡിലെ കേന്ദ്രസര്‍ക്കാരിന് ചര്‍ച്ചയ്ക്കുള്ള ഒരു അവസരം കൂടി നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു . ഈ മാസം ഒന്നിനാണ് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാറ്റലോണിയയില്‍ ഹിതപരിശോധന നടന്നത്. 90 ശതമാനം പേര്‍ ഹിതപരിശോധനയെ അനുകൂലിച്ചെന്നാണ് കറ്റാലന്മാരുടെ അവകാശവാദം
Advertisement