പെട്രോള്‍ വില വര്‍ധനയ്ക്കെതിരെ പ്രതിപക്ഷം തയാറാണെങ്കില്‍ ഒരുമിച്ചുള്ള സമരമാകാമെന്ന് മന്ത്രി തോമസ് ഐസക്. ഹര്‍ത്താല്‍ നടത്തുന്നതിനോട് യോജിപ്പില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വിലവിര്ധനയുടെ ന്യായീകരണങ്ങള്‍ പറഞ്ഞു പറ്റിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
ഇന്ധനവില കുറയ്ക്കാന്‍ നികുതി ആദ്യം കുറയ്ക്കേണ്ടത് കേന്ദ്രമാണെന്നും സംസ്ഥാനം നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് അതിനുശേഷം ചര്‍ച്ച ചെയ്യാമെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.