അമേരിക്കയിലെ ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെയ്പ്പില്‍ മരണം 59 ആയി. ഇന്നലെ നടന്ന ആക്രമണത്തില്‍ 527 പേര്‍ക്ക് പരുക്കേറ്റു. ലാസ് വേഗസിലെ മാന്‍ഡില്‍ ബേ ഹോട്ടലില്‍ നടന്ന ഓപണ്‍ എയര്‍ സംഗീത സദസിലേക്കാണ് യന്ത്രത്തോക്കുപയോഗിച്ചുള്ള ആക്രമണം നടന്നത്. അക്രമം നടത്തിയ അറുപത്തിനാലുകാരന് സ്റ്റീഫന്‍ പഡോക്കിനെ പൊലീസ് വെടിവച്ചുകൊന്നു. സ്റ്റീഫന്റെ മുറിയില്‍ നിന്ന് 18 യന്ത്രത്തോക്കുകള്‍ കണ്ടെത്തി.
സ്റ്റീഫന്‍ പഡോക്കിന്റെ പിതാവ് ബെഞ്ചമിന്‍ പഡോക്ക് ബാങ്ക് കവര്ച്ചക്കാരനായിരുന്നുവെന്നും കണ്ടെത്തി. എഫ്ബിഐയുടെ അപകടകാരികളായ 10 കുറ്റവാളികളുടെ പട്ടികയില്പെട്ടയാളായിരുന്നു ബെഞ്ചമിന്‍ പഡോക്ക്. അതേസമയം ഫ്രാന്‍സിലെ ഇഫല്‍ ഗോപുരം പ്രകാശം അണച്ച് ലാസ് വേഗാസ് അക്രമത്തില്‍ അനുശോചനം രേഖപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി. ട്രംപ് നാളെ ആക്രമസ്ഥലം സന്ദര്‍ശിച്ചേക്കും.