വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനുമായി ഭിന്നത കടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റെക്സ് ടില്ലേഴ്സനില് തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും ടില്ലേഴ്സന് രാജിക്കൊരുങ്ങിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവുമാണെന്നു ട്രംപ് പറഞ്ഞു. പെന്റഗണില്‍ നടന്ന യോഗത്തില്‍ റെക്സ് ടില്ലേഴ്സന് ട്രംപിനെ മന്ദബുദ്ധിയെന്ന് വിശേഷിപ്പിച്ചെന്നും ഇരുവരും തമ്മില്‍ ഭിന്നതകളുണ്ടെന്നും എന്‍.ബി.സി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്‍.ബി.സിയുടേത് വ്യാജവാര്‍ത്തയാണെന്ന് ട്രംപ് പ്രതികരിച്ചു. രാജിക്കൊരുങ്ങിയില്ലെന്ന് വ്യക്തമാക്കിയ റെക്സ് ടില്ലേഴ്സന് പ്രസിഡന്റിനെതിരായ താന്‍ നടത്തിയെന്ന് പ്രചരിക്കുന്ന പരാമര്‍ശത്തെക്കുറിച്ച് പ്രതികരിച്ചില്ല.
Advertisement