അമേരിക്കന്‍ പ്രസിഡന്റെ് ഡോണള്‍ഡ് ട്രംപിനെയും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെയും വിമര്‍ശിച്ച് റഷ്യ. ഇരുനേതാക്കളും നടത്തുന്ന പ്രസ്താവനകള്‍ നഴ്സറി കുട്ടികള്‍ തല്ലുപിടിക്കുന്നത് പോലെയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോ പറഞ്ഞു. ഉത്തരകൊറിയെ തകര്‍ക്കും എന്ന ട്രംപിന്റെ വെല്ലുവിളിക്ക് അദ്ദേഹത്തിനു തലയ്ക്കു സ്ഥിരതയിലെന്നായിരുന്നു ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ മറുപടി. കിമ്മിനെ ശരിക്കും പാഠം പഠിപ്പിക്കുെമന്ന് ട്രംപും തിരിച്ചടിച്ചു. ഇത്തരം പ്രസ്താവനകള്‍ക്കെതിരെയാണ് റഷ്യ രംഗത്തെത്തിയത്. ചൈനയുമായി ചേര്‍ന്ന് സമാധാനശ്രമചര്ച്ചകളുമായി റഷ്യ സഹകരിക്കുെമന്നും അദ്ദേഹം യു എന്നില്‍ പറഞ്ഞു.
Advertisement