നിയമങ്ങള്‍ ലംഘിച്ച് മഞ്ഞക്കടവില്‍ അനുവദിച്ച പാറമടയുടെ അനുമതി കൂടരഞ്ഞി പഞ്ചായത്ത് റദ്ദാക്കി. അനുമതി പുനഃപരിശോധിക്കാൻ ചേർന്ന ഭരണസമിതിയുടെ പ്രത്യേക യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾക്കൊപ്പം പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങളും അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടു. തീരുമാനത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ നസീർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. മൂന്ന് അംഗങ്ങൾ തീരുമാനത്തെ എതിർത്തു.ജനങ്ങളുടെ എതിർപ്പിനെ അവഗണിച്ച് ക്രഷർ പ്രവർത്തിപ്പിക്കാനാ വില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു
Advertisement