തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയിലിരിക്കെ കുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തില്‍ ആര്.സി.സിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി പ്രൊജക്ട് ഡയറക്ടര്‍ ഡോ ആര്.രമേശിന്റെ നേതൃത്തിലാണ് അന്വേഷണം നടന്നത്. കൃത്യമായ പരിശോധനകള്‍ക്കു ശേഷമാണ് ആര്‍സിസിയില്‍ രക്തദാനം സ്വീകരിക്കുന്നത്. എച്ച്ഐവി രോഗാണുബാധയുണ്ടായി നാലുമുതല്‍ പന്ത്രണ്ടുവരെയുള്ള ആഴ്ചകളില്‍ രോഗി രക്തദാനം നടത്തിയാല്‍ കണ്ടുപിടിക്കാന്‍ മാര്‍ഗമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നാളെ കൈമാറും. സംഭവത്തില്‍ ആര്‍സിസിയുടെ ആഭ്യന്തരഅന്വേഷണവും ആരോഗ്യവകുപ്പിന്റേയും പൊലീസിന്റേയും അന്വേഷണവും പുരോഗമിക്കുകയാണ്.
Advertisement