സംസ്ഥാന സർക്കാരിന്റെ ഒാണം വാരാഘോഷം സമാപനത്തിലേക്ക്. ആയിരം കലാകാരന്മാര് അണിനിരക്കുന്ന സമാപന ഘോഷയാത്ര മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 94 ഫ്ളോട്ടുകളും ഇതരസംസ്ഥാനങ്ങളുടേതടക്കം 63 കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കുന്നുണ്ട്. ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്, വാദ്യോപകരണമായ കൊമ്പ് മുഖ്യകലാകാരന് കൈമാറിയതോടെയാണ് കലാപ്രകടനത്തിന് തുടക്കമായത്. ഘോഷയാത്ര തലസ്ഥാനനഗരിയില്‍ പുരോഗമിക്കുകയാണ്.
Advertisement