രാജ്യത്തെ ഐ.ടി. തൊഴില്‍ സാഹചര്യത്തില്‍ മാറ്റമുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അടിമകളെപോലെയാണ് ഐ.ടിയില്‍ ചെറുപ്പക്കാര്‍ പണിയെടുക്കുന്നത്. കേരളത്തിന്റെ ടൂറിസം വികസനത്തിന് പ്രത്യേക പ്രാധാന്യം നല്‍കുമെന്നും ടൂറിസം വികസനത്തിന് മദ്യം വേണമോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനമാണെന്നും കണ്ണന്താനം മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
മന്ത്രിസ്ഥാനം കേരളത്തിന് കിട്ടിയ വലിയ അംഗീകാരമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിന്റെ വക്താവായി മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കും. സംസ്ഥാന ബി.ജെ.പി ഘടകത്തിലെ പ്രശ്നങ്ങളെല്ലാം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു