തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ സമാന്തരപാത ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു . പത്തുദിവസത്തേക്ക് ടോള്‍ നല്കാതെതന്നെ കാറുകള്‍ക്ക് ഈ വഴി ഉപയോഗിക്കാം. രണ്ടരമീറ്ററാക്കി വീതികൂട്ടി നിര്‍മിച്ച പാതയാണ് തുറന്നു നല്‍കിയത്. പാത തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ടോള്‍ കമ്പനി സമര്‍പ്പിച്ച ഹര്‍ജി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചിരുന്നു. പത്തുദിവസത്തിനു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.അതുവരെ, സമാന്തര പാത തുറന്നിടും. ഒാണത്തിരക്കുകൂടി കണക്കിലെടുത്താണ് പാത തുറന്നുനല്‍കിയത്.
പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപം ടോൾ കമ്പനി അടച്ചുപൂട്ടിയ സമാന്തരപാത ജില്ലാ കലക്ടറിന്റെയും എംഎൽഎയുടെയും നേതൃത്വത്തിൽ ഗതാഗതത്തിനു തുറന്നുകൊടുക്കുന്നു. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ
Advertisement