ടി.ടി.വി.ദിനകരന്റെ നീക്കങ്ങളില്‍ ആശങ്കയോടെ ഐക്യ അണ്ണാ ഡി.എം.കെയും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള വിമത തന്ത്രത്തില്‍ ഭരണപക്ഷം പ്രതികരിച്ചിട്ടില്ല. ദിനകരന് ഇന്ന് മാധ്യമങ്ങളെ കാണും.
ദിനകരന്റെ വിശ്വസ്തന് തങ്കതമിഴ് സെല്‍വന്റെ മേല്‍നോട്ടത്തിലാണ് പുതുച്ചേരിയിലെ സ്വാകര്യ റിസോര്‍ട്ടിലുള്ള എം.എല്‍.എമാര്‍. വെട്രിവേലിന്റെയും സെന്തില്‍ ബാലാജിയുടെയും നേതൃത്വത്തില്‍ കൂടുതല്‍ എം.എല്‍.എമാരെ പാളയത്തിലെത്താക്കാന് ദിനകരന് ശ്രമിക്കുന്നുമുണ്ട്. സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം ഉണ്ടാകില്ലെന്നാണ് അറിയുന്നത്.
എടപ്പാടിയും പനീര്‍സെല്‍വവും ഇന്നലെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പരസ്യ പ്രതികരണത്തിന് ആരും തയ്യാറായില്ല. വിമത എം.എല്‍.എമാര്‍ നല്കിയ നിവേദനത്തിലും പ്രതിപക്ഷം നല്കിയ കത്തിലും ഗവര്‍ണറുടെ വിവേചനാധികാരത്തിനനുസരിച്ച് തീരുമാനമെടുക്കാം.