ക്ലബ് വിട്ട നെയ്മറിനെതിരെ നിയമയുദ്ധവുമായി ബാര്‍സിലോന. ഒക്ടോബര്‍വരെ കരാര്‍ നിലനില്‍ക്കെ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്ക് ചേക്കേറിയ നെയ്മര്‍ പ്രതിഫലമായി വാങ്ങിയതില്‍ എണ്‍പത്തിയഞ്ചു ലക്ഷം യൂറോ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ബാര്‍സ കേസ് ഫയല്‍ചെയ്തു. നഷ്ടപരിഹാരത്തിന് പുറമെ ക്ലബ് നല്കിയ ഇതര സാമ്പത്തിക ആനുകൂല്യങ്ങളും തിരികെ നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
പണംനല്‍കാന്‍ നിലവിലെ ക്ലബ്ബായ പി.എസ്.ജി മധ്യസ്ഥത വഹിക്കണമെന്നും ലേബര്‍ ട്രൈബ്യൂണലില്‍ നല്കിയ ഹര്‍ജിയില്‍ ബാര്‍സിലോന ആവശ്യപ്പെട്ടു. 2021 വരെ കരാര്‍ നിലനില്‍ക്കെയാണ് ഈമാസമാദ്യം റെക്കോര്‍ഡ് തുകയ്ക്ക് ഈമാസമാദ്യം പി.എസ്.ജിയുമായി കരാര്‍ ഒപ്പിട്ടത്. അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ക്ലബ് വിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് നെയ്മറിനെതിരെ ബാര്‍സ നിയമനടപടികള്‍ സ്വീകരിച്ചത്.