ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് തിരുനെല്‍വേലി സ്വദേശി മുരുകന് മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണസംഘം ആരോഗ്യ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചികില്‍സയ്ക്കായി മുരുകനെ എത്തിച്ച ആശുപത്രികളിലെല്ലാം തെളിവെടുത്ത ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് അധികൃതരോ അന്വേഷണ സംഘമോ തയാറായിട്ടില്ല.
Advertisement