E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:56 PM IST

Facebook
Twitter
Google Plus
Youtube

സ്കൂളിൽ ദേശീയപതാക ഉയർത്തിയ മോഹൻ ഭഗവതിനെതിരെ കേസെടുക്കണം: സിപിഎം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mohan-bagwat-flag
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് സ്വാതന്ത്ര്യദിനത്തിൽ മൂത്താൻതറയിലെ സ്കൂളിൽ നിയമവിരുദ്ധമായി ദേശീയപതാക ഉയർത്തിയ സംഭവത്തിൽ കേസെടുക്കണമെന്നും ഇതിന് ഒത്താശ ചെയ്ത സ്കൂൾ അധികൃതർക്കെതിരെ കർശന നിയമനടപടി കൈക്കൊള്ളണമെന്നും സിപിഎം ജില്ലാ കമ്മിറ്റി. ഇപ്രകാരം ദേശീയപതാക ഉയർത്തിയത് നിയമലംഘനവും ദേശീയപതാകയെ അവഹേളിക്കലുമാണ്. മനഃപൂർവം നിയമവിരുദ്ധ പ്രവർത്തനം നടത്തി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. 

കേരളത്തിൽ മനപൂർവം പലവിധ പ്രകോപനങ്ങൾ സൃഷ്ടിച്ചു കലാപങ്ങൾ ഉണ്ടാക്കുക എന്ന ആർഎസ്എസ്– ബിജെപി ദേശീയ നേതൃത്വത്തിന്റെ പദ്ധതിയാണ് ഈ നിയമലംഘനത്തിനു പിന്നിലെന്നും സിപിഎം ആരോപിച്ചു. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് ആർഎസ്എസ് മേധാവി സ്കൂളിൽ ദേശീയപതാക ഉയർത്തിയ സംഭവത്തില്‍ പ്രധാന അധ്യാപകനെതിരെ കേസെടുക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചിരുന്നു. പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളിലാണ് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത്. 

എയ്ഡഡ് സ്കൂളില്‍ പതാക ഉയര്‍ത്താന്‍ പ്രധാന അധ്യാപനോ, ജനപ്രതിനിധികള്‍ക്കോ മാത്രമാണ് അധികാരമെന്ന് ജില്ലാ കലക്ടര്‍ സ്കൂള്‍ മാനേജ്മെന്‍റിനെ അറിയിച്ചിരുന്നു. സ്കൂള്‍ മാനേജ്മെന്‍റിനു കലക്ടര്‍ രേഖാമൂലം വിലക്ക് കൈമാറിയിരുന്നു. എന്നാൽ, ഇതു ലംഘിച്ചാണ് മോഹൻ ഭാഗവത് പതാക ഉയർത്തിയത്.