ആറു കോണ്‍ഗ്രസ് എം.പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. കോണ്‍ഗ്രസ് എം.പിമാര്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന് ഉള്‍പ്പെടെയുള്ള എം.പിമാരെയാണ് തിങ്കളാഴ്ചമുതല്‍ അഞ്ചുദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടത്തിനുനേരെ കടലാസുകഷ്ണങ്ങള്‍ വലിച്ചെറിഞ്ഞതിനെതിരെയായിരുന്നു സസ്പെന്ഷന് നടപടി.