2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ പുനസംഘടിപ്പിട്ടത്. ഒാരോ മന്ത്രിമാരുടെയും വ്യക്തമായ പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കിയശേഷമാണ് പ്രധാനമന്ത്രി മന്ത്രിസഭ അഴിച്ചുപണിതത്. ഉടന്‍ നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും പുന:സംഘടനയ്ക്ക് കാരണമായി. മോദി അമിത് ഷാ ദ്വയത്തിന് പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള അപ്രമാദിത്വം ഒരിക്കല്‍കൂടി അടിവരയിടുന്നതാണ് കേന്ദ്ര മന്ത്രിസഭയുെട മൂന്നാമത്തെ അഴിച്ചുപണി.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും അധികാരത്തിലെത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ലക്ഷ്യം 350 സീറ്റ്. മെച്ചപ്പെട്ട ടീമുമായി തിരഞ്ഞെടുപ്പിനെ നേരിടുന്നതിന്റെ ഭാഗമായാണ് അഴിച്ചുപണി. കേരളം ഉള്‍പ്പെടെ പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നും സീറ്റുകള്‍ നേടി മാന്ത്രിക സഖ്യയിലെത്താനുള്ള നടപടികളുടെ ഭാഗമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം. കൂടാതെ ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രാതിനിധ്യം പുനഃസംഘടനയില്‍ ഉറപ്പാക്കി.
കര്‍ണാടകത്തില്‍ നിന്ന് അനന്ത് കുമാര്‍ ഹെഗ്ഡെ, മധ്യപ്രദേശില്‍ നിന്ന് ഡോ.വീരേന്ദ്രകുമാര്‍, എന്നിവര്‍ മന്ത്രിസഭയിലെത്തിയത് ഇതിന്റെ ഭാഗമായാണ്. പ്രായം കണക്കിലെടുത്ത് കല്‍രാജ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി. മോശം പ്രകടനം മൂലം രാജീവ് പ്രതാപ് റൂഡിയേയും, ബണ്ഡാരു ദത്താത്രേയേയും പുറത്താക്കിയത് മറ്റ് മന്ത്രിമാര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ്. തിരഞ്ഞെടുപ്പുകളിലേക്ക് പോകും മുന്‍പ് പാര്‍ട്ടിയെ നയിക്കാന്‍ അമിത് ഷായ്ക്കൊപ്പം നല്ലൊരുസംഘത്തെയുണ്ടാക്കാനുള്ള നീക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.