ദലിത് വിഷയത്തില്‍ മായാവതി രാജ്യസഭാംഗത്വം രാജിവെച്ചതോടെ പാര്‍ലമെന്റില്‍ ഇന്ന് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൂട്ടായ കടന്നാക്രമണമാണ് നടത്തുക. പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനകളോടെ പ്രശ്നം തണുത്തുവെന്ന് കണക്കുകൂട്ടിയ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് മായാവതിയുടെ നീക്കം. ദലിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെയുള്ള അക്രമങ്ങള്‍, കര്‍ഷക പ്രതിഷേധങ്ങള്‍ എന്നിവ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കാനാണ് പ്രതിക്ഷത്തിന്റെ തീരുമാനം. എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാന്‍ സന്നദ്ധമാണെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്.
Advertisement