കേരളത്തില്‍ ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പാലക്കാട് ജില്ലയിലെ ആഫ്രിക്കന്‍ മുഷി കൃഷി മത്സ്യസമ്പത്തിനും പരിസ്ഥിതിക്കും ഹാനികരമെന്ന് ഫിഷറീസ് ഡയറക്ടർ റിപ്പോര്‍ട്ട് നൽകിയിരുന്നു.ക്ലാരിയസ് ഗാരിപ്പിനസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ മുഷി പ്രകൃതിക്ക് ദോഷം വരുത്തുന്ന മത്സ്യമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
പ്രകൃതിയിലുളള മത്സ്യസമ്പത്തും മറ്റുമിത്രകിടങ്ങളെയും പുളുക്കളെയും ലാർവകളെയും ഇവ ഭക്ഷണമാക്കുന്നു. ഇവയെ വളർത്തുന്ന കുളങ്ങളിൽ നിന്ന് തുറന്നു വിടുന്ന വെളളം മറ്റുജലസ്ത്രോസുകളുടെ മലിനപ്പെടുത്തുകയും രോഗങ്ങളുടെ ഉറവിടമായി മാറുന്നതായും കണ്ടെത്തിയിരുന്നു.