നെഹ്രുഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെതിരായ കേസ് അട്ടിമറിക്കാനാണ് കോൺഗ്രസ് നേതാവ് കെ.സുധാകരൻ ഇടപെട്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പി നേതാവിന്റെ വീട്ടിൽവച്ചാണ് പരാതിക്കാരുമായി ചർച്ചനടത്തി കേസ് ഒത്തുതീർപ്പാക്കാൻ സുധാകരൻ ശ്രമിച്ചത്. ഇതിലൂടെ ബി.ജെ.പിയുടേയും കോൺഗ്രസിന്റേയും തനിനിറം വ്യക്തമായി. കെ.പി.സി.സി നേതൃത്വത്തിന്റെ പിന്തുണയില്ലാതെ സുധാകരൻ ഇത്തരമൊരു നീക്കത്തിന് മുതിരില്ല. ഇക്കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് ഉരുണ്ടുകളിക്കുകയാണ്. സുധാകരനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കോടിയേരി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു
Advertisement