ലോകത്തെ ആശങ്കയിലാക്കി റാന്‍സംവെയര്‍ ആക്രമണം വീണ്ടും. റഷ്യയും ബ്രിട്ടനും അടക്കം യൂറോപ്പിലെ അഞ്ചു രാജ്യങ്ങളിലെ കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചു. ഒരുവര്‍ഷം മുമ്പ് നാശമുണ്ടാക്കിയ പെറ്റിയം എന്ന വൈറസ് വീണ്ടും സജീവമായതാണ് സൈബര്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. യുക്രൈയ്ന്, നോര്‍വേ, നെതര്‍ലാന്‍സ് എന്നിവയാണ് റാന്‍സംവെയര്‍ ആക്രമണം നേരിട്ട മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ പഴുതിലൂലെയാണ് റാന്‍സം വെയര്‍ ആക്രമണം വീണ്ടുമുണ്ടായിരിക്കുന്നത്. റഷ്യയില്‍ പ്രമുഖ എണ്ണക്കമ്പനിയുടെ സെര്‍വറുകളില്‍ വൈറസ് വലിയതോതില്‍ നാശമുണ്ടാക്കിതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലും ബാധിച്ചേക്കുമെന്ന് യുറോപ്യന്‍ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Advertisement