മന്സോറിലെ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്്രാജ് സിങ് ചൗഹാന് കാണും. സംഘര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ശിവ്്രാജ്്സിങ് ചൗഹാന് മന്സോറിലെത്തുന്നത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന മന്സോറിനും സമീപപ്രദേശത്തും രാഷ്ട്രീയനേതാക്കള്‍ പ്രവേശിക്കുന്നത് പൊലീസ് വിലക്കിയിട്ടുണ്ട്. കര്‍ഷകപ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ മന്സോറിലെത്താന് ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
പൊലീസ് വെടിവയ്പ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. നാലു ലക്ഷം രൂപ നല്‍കാനേ ചട്ടമുള്ളൂവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി.കര്‍ഷകര്‍ക്കുനേരെ വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ എഫ്െഎആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ശിവ്്രാജ് സിങ് ചൗഹാന് സര്‍ക്കാര്‍ കര്‍ഷക വിരുദ്ധനയങ്ങളാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ജ്യോതിരാദിത്യ സിന്ധ്യ നടത്തുന്ന 72 മണിക്കൂര്‍ സത്യാഗ്രഹം ഇന്ന് ഭോപാലില്‍ തുടങ്ങും.