ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ആദ്യദിനം തന്നെ വമ്പന്‍ അട്ടിമറി. വനിതാ സിംഗിള്‍സില്‍ ലോക ഒന്നാംനമ്പര്‍ താരം ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബര്‍ ഒന്നാം റൗണ്ടില്‍ പുറത്തായി. റഷ്യയുടെ ഏകതറീന മകറോവയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് കെര്‍ബറെ അട്ടിമറിച്ചത്. സ്കോര്‍ 6-2, 6-2. 1968ന് ശേഷം ആദ്യമായാണ് ഫ്രഞ്ച് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ ഒന്നാം നമ്പര്‍ താരം പുറത്താകുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍, യുഎസ് ഓപ്പണ്‍ ജേതാവാണ് ആഞ്ജലിക് കെര്‍ബര്‍.
Advertisement