കുളവാഴകള്‍ വഴിമുടക്കി; വേളി ടൂറിസ്റ്റ് വില്ലേജിലെ ബോട്ട് സര്‍വീസ് നിലച്ചു

Veli-Boat
SHARE

കുളവാഴകള്‍ വഴിമുടക്കിയതോടെ തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിലെ ബോട്ട് സര്‍വീസ്  നിലച്ചു. സ‍ഞ്ചാരികള്‍ കൂട്ടത്തോടെ എത്തുന്ന അവധിക്കാലത്താണ് ഒരാഴ്ചയായി ബോട്ട് സര്‍വീസ് നടക്കാത്തത്. കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷനാകട്ടെ ഇതൊന്നും കണ്ട മട്ടില്ല.  ലക്ഷങ്ങള്‍ വിലയുളള ബോട്ടുകളാണിങ്ങനെ കുളവാഴ കയറി നശിക്കുന്നത്.

നിരവധി സഞ്ചാരികളെ ആകര്‍ഷിച്ച സ്പീഡ് ബോട്ട് ഉള്‍പ്പെടെ. കായലിലും ബോട്ടുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനു ചുറ്റും കുളവാഴകള്‍ നിറഞ്ഞിരിക്കുകയാണ്. ബോട്ടുകള്‍ ഒാടിക്കൊണ്ടിരുന്നപ്പോള്‍ പ്രൊപ്പല്ലറുകളില്‍ കുളവാഴ കുരുങ്ങി കേടാകുന്നതും പതിവായിരുന്നു. സര്‍വീസ് നിലച്ചതോടെ കെ ടി ഡി സിയുടെ വരുമാനത്തിലും ഇടിവുണ്ട്. ബോട്ടുകള്‍ ഓടിക്കാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചപ്പോള്‍ ഒതുക്കിയിടാനാണ് കിട്ടിയ നിര്‍ദേശം. 

MORE IN SOUTH
SHOW MORE