കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കോന്നിയില്‍ സ്നേഹസംഗമം

konni-snehasangamam
SHARE

കോന്നി - തണ്ണിത്തോട് ബ്‌ളോക്ക് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ വിഷു-ഈസ്റ്റർ-ഈദ് സ്നേഹസംഗമം നടത്തി. ആന്റോ ആന്റണി എംപി സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി എൻ ഷൈലാജ് അധ്യക്ഷത വഹിച്ചു. ആധുനിക കാലഘട്ടത്തിൽ കലാഹരണപ്പെട്ടു പോകുന്ന സ്നേഹവും കൂട്ടായ്മയും  തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും സമൂഹത്തിൽ എല്ലാവരെയും ചേർത്തി നിർത്തി മുന്നോട്ടു പോകേണ്ടതിനു കോൺഗ്രസ്സ് പാർട്ടി നിലനിൽക്കണമെന്നും, അതിനു ആന്റോ ആന്റണി എം.പി വിജയിച്ചു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എൻ ഷൈലാജ് പറഞ്ഞു.

ഡിസിസി പ്രസിഡന്റ് ശ്രീ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. സെന്റ് ജോർജ് ഓർത്തഡോക്സ് മഹാഇടവക വികാരി ഫാ. ജിത്തു തോമസ് ആത്മീയ സന്ദേശവും ടൗൺ ജുമാ മസ്ജിദ് ഇമാം ശിഹാബുദീൻ മന്നാനി നോമ്പ്കാല പ്രഭാഷണം നടത്തി. ജൂനിയർ ഇന്ദിരയായി അറിയപ്പെടുന്ന അജിത പ്രസാദ് സംഗമത്തിന്റെ മുഖ്യാകർഷണമായിരുന്നു. ഔട്ട് റീച്ച് സെല്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ ഷിജു അറപ്പൂരയില്‍, ബ്ലോക്ക്‌ പ്രസിഡന്റ്റുമാരായ ദീനാമ്മ റോയ്, ആർ ദേവകുമാർ, എന്നിവർ പ്രസംഗിച്ചു

MORE IN SOUTH
SHOW MORE