ബസിന്‍റെ സമയം ചോദിച്ച യാത്രക്കാരന് കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍റെ മര്‍ദനം

ksrtc-driver
SHARE

ബസിന്‍റെ സമയം ചോദിച്ച യാത്രക്കാരന് കൊല്ലത്ത് കെഎസ്ആര്‍ടിസി ജീവനക്കാരന്‍റെ മര്‍ദനം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി കൊട്ടാരക്കര സ്വദേശി ഷാജിമോന് മര്‍ദമേല്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. കെഎസ്ആര്‍ടിസി ഡിപ്പോ ഗാര്‍ഡ് സുനില്‍കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു.

കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം ലിങ്ക് റോഡില്‍ വച്ചാണ് കൊട്ടാരക്കര സ്വദേശി ഷാജിമോന് മര്‍ദനമേറ്റത്. കഴിഞ്ഞ തിങ്കള്‍ രാത്രി 12 ന് ബസ് സ്റ്റാന്‍ഡിലെത്തിയ ഷാജിമോന്‍ ആറ്റിങ്ങലിലേക്ക് പോകുന്ന ബസിന്റെ സമയം തിരക്കി. ബോര്‍ഡ് പോയി നോക്കടാ എന്നായിരുന്നു കെഎസ്ആര്‍ടിസി ജീവനക്കാരന്‍റെ മറുപടി. ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ ഗാര്‍ഡ് സുനില്‍കുമാര്‍ ഷാജിമോനെ റോഡിലേക്ക് വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനാണ് മര്‍ദന ദൃശ്യം പകര്‍ത്തിയത്. 

ഷാജിമോന്റെ പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസ് സുനില്‍കുമാറിനെ അറസ്റ്റു ചെയ്തു. നിര്‍മാണമേഖലയിലെ ഫയര്‍ ആന്‍‍ഡ് സേഫ്റ്റി കരാറുകാരനാണ് ഷാജിമോന്‍. 

MORE IN SOUTH
SHOW MORE