നിക്ഷേപതുക മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് ബാങ്കിനു മുമ്പില്‍ ദമ്പതികളുടെ കുത്തിയിരുപ്പ് സമരം

protest
SHARE

നിക്ഷേപതുക മടക്കി നല്‍കണമെന്ന ആവശ്യവുമായി വൈക്കം വെള്ളൂര്‍ സഹകരണ ബാങ്കിനു മുമ്പില്‍ ആത്മഹത്യാഭീഷണിയുമായി ദമ്പതികളുടെ കുത്തിയിരുപ്പ് സമരം. അഞ്ചുവർഷം മുൻപ് നിക്ഷേപിച്ച തുകയിലെ ബാക്കി കിട്ടാനുള്ളത് ഉടൻ വേണമെന്നാണ് ആവശ്യം. എന്നാൽ  ഗഡുക്കളായി നിക്ഷേപം മടക്കിനൽകുമെന്നാണ് നിലവിലെ ഭരണ സമിതിയുടെ നിലപാട്.

മുൻ ഇടതുഭരണ സമിതികളുട കാലത്ത് 38 കോടി യുടെ തട്ടിപ്പ്  കണ്ടെത്തിയതിനെ തുടർന്നാണ് വൈക്കത്തെ വെള്ളൂർ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം വീണ്ടും ഉയരുന്നത്.മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനും കടബാധ്യത തീർക്കാനും കിട്ടാനുള്ള 5 ലക്ഷം രൂപ തിരികെ വേണമെന്നാശ്യപ്പെട്ടായിരുന്നു ദമ്പതികളുടെ കുത്തിയിരുപ്പ് സമരം 

2018 ലാണ് ഇവർ 15 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചത്. തുടർന്ന് പല ഗഡുക്കളായി മുക്കാൽ ഭാഗത്തോളം തുക തിരികെ ലഭിച്ചു. നിക്ഷേപം പൂർണമായി തിരികെ കിട്ടാതെ വന്നതോടെ മറ്റൊരിടത്തുനിന്ന്  നാല് ലക്ഷം രൂപ വായ്പ എടുക്കേണ്ടി വന്നന്നും ഈ തുക  തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചു. നിലവിലെ സാഹചര്യത്തില്‍ ബാങ്കിൽ ഫണ്ട് വരുന്നതനുസരിച്ച് ഗഡുക്കളായി മാത്രമേ പണം നിക്ഷേപകര്‍ക്ക് മടക്കിനല്‍കാന്‍ കഴിയൂവെന്നാണ് പ്രസിഡന്‍റ് വി.എ.ഷാഹിം പറയുന്നത്.

MORE IN SOUTH
SHOW MORE