വോട്ട് തേടി വീട്ടിലേക്ക് വരേണ്ട; രാഷ്ട്രീയക്കാർക്കു 'നോ എന്‍ട്രി' ബോര്‍ഡ് വെച്ച് ഗൃഹനാഥൻ

Raghu-House-Protest
SHARE

ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്തിനും രാഷ്ട്രീയക്കാർക്കുമെതിരെ വീട്ടിൽ നോ എൻട്രി ബോർഡ് വെച്ച് ഗൃഹനാഥൻ.ആലപ്പുഴ ഹരിപ്പാട് കുമാരപുരം സ്വദേശി രഘുവാണ് തിരഞ്ഞെടുപ്പ് കാലത്ത് വേറിട്ട പ്രതിഷേധം നടത്തുന്നത്. ഓട്ടോറിക്ഷ തൊഴിലാളിയാണ് രഘു. 

മഴപെയ്താൽ പുറത്തുള്ളതിനേക്കാൾ വെള്ളം വീടിനകത്തുണ്ടാകും.  ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് തരാമെന്ന വാഗ്ദാനം നേടിയെടുക്കാൻ ഏഴ് വർഷം രഘുവും മക്കളും ആലപ്പുഴ കുമാരപുരം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങി. അറ്റകുറ്റപ്പണിക്കെങ്കിലും സഹായം കിട്ടുന്നതിന് പഞ്ചായത്തിൽ നിരവധി തവണ അപേക്ഷ നൽകിയിട്ടും തിരിഞ്ഞുനോക്കിയില്ല എന്നാണ് രഘു പറയുന്നത്. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കന്മാരെ കണ്ടുവെങ്കിലും ഫലമുണ്ടായില്ല. 

2013 ൽ തൊഴിലുറപ്പ് ജോലിക്കിടെ രഘുവിൻ്റെ ഭാര്യ ബീനകുഴഞ്ഞുവീണ് മരിച്ചിരുന്നു. നാട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മറ്റും കടംവാങ്ങിയാണ് വീടിന്റെ അറ്റകുറ്റ പണികൾ നടത്തിയത്. ആവശ്യത്തിന് സഹായിക്കാത്ത ഒരു രാഷ്ട്രീയ പാർട്ടിയും തന്റെയും കുടുംബത്തിന്റെയും വോട്ട് തേടി വരേണ്ട എന്നാണ് രഘുവിന്റെ നിലപാട്. 

MORE IN SOUTH
SHOW MORE