പോക്സോ കേസ് അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍

kadakkal-arrest
SHARE

കൊല്ലം കടയ്ക്കലില്‍ പോക്സോ കേസ് അതിജീവിതയെ അതിജീവിതയുടെ ഭർത്താവും വനിതാസുഹൃത്തും ചേർന്ന് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസില്‍ യുവതി പിടിയിലായി. അതിജീവിതയുടെ ഭർത്താവിന്റെ വനിതാ സുഹൃത്താണ് പിടിയിലായത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി സുജിതയെ വെഞ്ഞാറുംമൂട്ടിലെ വാടകവീട്ടില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ജനുവരി 27നാണ് കേസിനാസ്പദമായത് നടന്നത്. 

പോക്സോ കേസ് അതിജീവിതയെ ഭർത്താവും സുഹൃത്തായ സുജിതയും ചേർന്നാണ് ആക്രമിച്ചത്. പരുക്കേറ്റ അതിജീവിത മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വധശ്രമത്തിന് കേസെടുത്ത പൊലീസ് ഒളിവിൽ കഴിഞ്ഞ സുജിതയെ വെഞ്ഞാറുമ്മൂട്ടില്‍ നിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ സുജിതയെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2016ലാണ് യുവാവ് പീഡിപ്പിച്ചത്. പിന്നീട് പെൺകുട്ടിയെ പ്രതി തന്നെ വിവാഹം കഴിച്ചു. അതിന് ശേഷമാണ് യുവാവ് സുജിതയുമായി അടുപ്പമായത്. ഭർത്താവും വനിത സുഹൃത്തും ചേർന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി ആക്രമിച്ചെന്നാണ് കേസ്. കേസില്‍ പ്രതിയായ അതിജീവിതയുടെ ഭര്‍ത്താവ് ഒളിവിലാണ്.

MORE IN SOUTH
SHOW MORE