വെള്ളമില്ല; എന്നിട്ടും ഏനാത്തെ കര്‍ഷകര്‍ കൃഷിയിറക്കി; ഇനി വിളവെടുപ്പ് കാലം

enathu
SHARE

കനാല്‍‌ വെള്ളത്തിനായി പലവട്ടം പരിശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ പത്തനംതിട്ട ഏനാത്തെ കര്‍ഷകര്‍ സ്വയം വെള്ളമെത്തിച്ച് കൃഷി ചെയ്ത പച്ചക്കറികള്‍ വിളവെടുക്കാറായി. മേഖലയിലെ പ്രധാന കൃഷികേന്ദ്രമായ താഴത്ത് ഏലായിലേക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒന്നും ഒരുക്കാനായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

നാട്ടിലെ കൃഷികളാകെ കൊടുംചൂടില്‍ കരിഞ്ഞുണങ്ങുമ്പോള്‍ പത്തനംതിട്ട ഏനാത്തെ താഴത്ത് ഏലായിലെ കൃഷി തളിര്‍ത്ത് നില്‍ക്കുകയാണ്. അതും ഏറ്റവും കൂടുതല്‍ വെള്ളം വേണ്ട വെറ്റിലയും നിറയെ വിളവെടുക്കുന്നു. കര്‍ഷകരുടെ അധ്വാനമാണ് വെള്ളം എത്തിച്ചത്. കനാല്‍ വെള്ളത്തിന് കാത്തിരുന്നെങ്കിലും സമയത്തിന് കിട്ടിയില്ല. ഒടുവില്‍ പലരീതികളില്‍ വെള്ളമെത്തിച്ചാണ് കൃഷി നടത്തിയത്. എല്ലാം കഴിയാറായപ്പോള്‍ കനാല്‍ വെള്ളമെത്തി.

പാവല്‍, പയര്‍ , കോവല്‍, വെറ്റില, പടവലം തുടങ്ങി സര്‍വ കൃഷിയുമുണ്ട്. വേനല്‍ക്കാലത്ത് വെള്ളം ഇല്ലാത്തതാണ് പ്രശ്നമെങ്കില്‍ മലക്കാലത്ത് വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാത്തതാണ് പ്രശ്നം. പഞ്ചായത്തിനോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ഇതിന് സഹായം കിട്ടിയിട്ടില്ല. ഇത്ര കഷ്ടപ്പെട്ട് വിളവെടുത്താലും വിലപോരെന്നും പരാതിയുണ്ട്.

MORE IN SOUTH
SHOW MORE